Loading...
Varada - For the people

വരദയെ അടുത്തറിയാം

നമ്മുടെ ചേർപ്പ്...

വിസ്തൃതി കൊണ്ടും പെരുമകൊണ്ടും സാംസ്‌കാരിക പൈതൃകം കൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന നാട്. ആ നാടിനെ ഒരു മാതൃകാഗ്രാമമായി ഉയർത്താൻ വേണ്ട കൊച്ചു കൊച്ചു ആശയങ്ങളുടെ കൂട്ടമാണ് വരദ.

ചേർപ്പിനെ മികച്ചൊരു സ്വയം പര്യാപ്തമാതൃക ഗ്രാമമാക്കാനുള്ള ഈ ഉദ്യമത്തിൽ ചേർപ്പ് നിവാസികൾ തന്നെ തങ്ങൾക്ക് വേണ്ടത് ഉദ്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും നമ്മൾ തന്നെ മുൻഗണന കൊടുത്ത് അത് ഉപയോഗിക്കുകയും ചെയ്യുന്ന വ്യവസ്ഥയാണിത്. ഇത് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കാരണമാകുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും

മികച്ച ആശയങ്ങൾ....മികച്ച നാട്

പുതിയലോകം സൃഷ്ടിക്കപ്പെടുന്നത് പുതിയ ആശയങ്ങളിൽ നിന്നാണ്.
വികസനം യാഥാർഥ്യമാകുന്നത് പുതു ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോഴാണ്.
നാടിന്റെയും നാട്ടുകാരുടേയും ഉന്നമനത്തിനായി വരദയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ പരിചയപ്പെടാം.

പ്രളയക്കെടുതികൾക്ക് പരിഹാരം
ചേർപ്പ് പഞ്ചായത്തിലെ വിവിധ വാർഡുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. എല്ലാവർഷവും നൂറുകണക്കിന് വീട്ടുകാർ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ട അവസ്ഥയിലാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തും.
Read More
ലഹരിമുക്ത ചേർപ്പ്
സമൂഹത്തിന്റെ സമസ്ത മേഖലകളിലേക്കും ലഹരി എന്ന വിപത്ത് കടന്ന് കയറിയിരിക്കുന്നു. കണ്ടില്ലെന്ന് നടിച്ചും ഉറക്കം നടിച്ചും മാറിനിന്നും ഇനി എത്ര നാൾ.?
ചേർപ്പിനെ ലഹരിയിൽ നിന്ന് കോട്ട കെട്ടി സംരക്ഷിക്കും.
Read More
ഗെഡി ക്ലബ്
ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും പതിനായിരങ്ങൾ വരുമാനമുണ്ടാക്കുന്നതിനെ കുറിച്ച് കേട്ടിട്ടില്ലേ ? നമ്മുടെ ഇടയിൽ അത്തരം കഴിവുകളുള്ളവരെ സപ്പോർട്ട് ചെയ്യാനും സോഷ്യൽ മീഡിയ നല്ലൊരു വരുമാന മാർഗ്ഗമാക്കാനും വേണ്ടി 'ഗെഡി ക്ലബ്'. .
Read More
വില്ലേജ് ടൂറിസ്റ്റ് കേന്ദ്രം
പുഴയും പച്ചപ്പുവിരിച്ച പാടങ്ങളും തോടുകളും കനാലുകളും ഉൾപ്പെട്ട നാടാണ് ചേർപ്പ് ഒഴിവുദിവസങ്ങളിൽ കുടുംബവുമായി ഈ ഗ്രാമഭംഗി ആസ്വദിച്ച് അല്പസമയം ചിലവഴിക്കാൻ പാകത്തിനൊരു വില്ലേജ് ടൂറിസ്റ്റ് കേന്ദ്രം.
Read More
ഭവന നിർമ്മാണ പൂർത്തീകരണം
പൂർത്തീകരിക്കാനാകാത്ത വീടുകൾ അതൊരു തീരാദുഃഖമാണ്. പാതിവഴിയിൽ നിലച്ചുപോയ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പഞ്ചായത്ത് തലത്തിൽ പദ്ധതി രൂപീകരിക്കും .
Read More

പുതിയ ആശയങ്ങൾ...പുതിയ മുഖം...
പുതിയ നാട്

പുതിയലോകം സൃഷ്ടിക്കപ്പെടുന്നത് പുതിയ ആശയങ്ങളിൽ നിന്നാണ്.
വികസനം യാഥാർഥ്യമാകുന്നത് പുതു ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോഴാണ്.
നാടിന്റെയും നാട്ടുകാരുടേയും ഉന്നമനത്തിനായി വരദയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ പരിചയപ്പെടാം.

ഡോഗ് ഷെൽട്ടർ ഹൗസ്

തെരുവുനായ ശല്യം രൂക്ഷമാണ് നമ്മുടെ ചേർപ്പിൽ കുട്ടികൾക്കും പ്രായമായവർക്കും പകൽസമയത്ത് പോലും റോഡിലൂടെ സഞ്ചരിക്കാൻ പേടിയാവുന്ന അവസ്ഥ ഈ സ്ഥിതി മാറേണ്ടേ ? തെരുവുനായ ശല്യത്തിനൊരു ശാശ്വത പരിഹാരമായി ചേർപ്പ് പഞ്ചായത്തിലൊരു ഡോഗ് ഷെൽട്ടർ ഹൗസ്.

വരുമാനമുള്ള വീട്ടമ്മമാർ

സ്ത്രീകൾ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വെളിച്ചമാണ്. വീടിന്റെ നാല് ചുമരുകൾക്കപ്പുറം തങ്ങളുടെ മുമ്പിലുള്ള അവസരങ്ങളെ മുതലാക്കി തലയുയർത്തി നിൽക്കുന്നതിനുള്ള വരുമാനമുള്ള വീട്ടമ്മമാരെ സൃഷ്ടിക്കും.

പട്ടികജാതി ഹെൽപ്പ് ഡെസ്ക്

സ്വാതന്ത്ര്യാനന്തരം 75 വർഷത്തിനിപ്പുറം പട്ടികജാതി ക്ഷേമം കടലാസ്സിൽ മാത്രമായൊതുങ്ങുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടവന്റെ അവകാശങ്ങൾ ഔദാര്യമാകുമ്പോൾ പട്ടികജാതിക്കാരുടെ ഉന്നമനം ഉറപ്പുവരുത്താൻ പട്ടികജാതി ഹെൽപ്പ് ഡെസ്ക്.

വ്യാപാരി സൗഹൃദ പഞ്ചായത്ത്

ഒരുനാടിന്റെ വികസന നായകരാണ് വ്യാപാരികൾ. നമ്മുടെ നാടിന്റെ വികസനനത്തിൽ വലിയ പങ്കുവഹിക്കുന്ന വ്യാപാരികൾക്ക് ease of doing business ഉറപ്പുവരുത്തേണ്ടതുണ്ട്. ചേർപ്പിനെ വ്യാപാരി സൗഹൃദ പഞ്ചായത്താക്കും.

മഞ്ഞൾ ഗ്രാമം

പഞ്ചായത്തിൽ കീടശല്യം കുറഞ്ഞ മഞ്ഞൾ ചേന, ഇഞ്ചി വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുകയും അത് വിപണനം ചെയ്യു വാനുമുള്ള മഞ്ഞൾ ഗ്രാമം പദ്ധതി പ്രാവർത്തികമാക്കും.

സാംസ്കാരികനിലയം

പൂരങ്ങൾകൊണ്ടും സംസ്കാരം കൊണ്ടും പൈതൃകം കൊണ്ടും പെരുമപെറ്റ പെരുവനത്തിന്റെ മേള അനുഷ്ഠാന കലാമൂല്യങ്ങളെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും സാംസ്കാരികനിലയം.

സ്പോർട്സ് ഹബ്ബ്

ഫുട്‍ബോളിലും ക്രിക്കറ്റിലും കബഡിയിലും മറ്റ് സ്പോർട്സ് ഇനങ്ങളിലും അരങ്ങുവാണിരുന്ന ഒരുകാലമുണ്ടായിരുന്നു ചേർപ്പിലെ കായികതാരങ്ങൾക്ക് . എവിടെയോ കൈവിട്ടുപോയ ആ കളി സംസ്കാരത്തെ തിരിച്ചുകൊണ്ടുവരാനും ആയതിന് വേണ്ട എല്ലാ പ്രോത്സാഹനവും പ്രൊഫഷണൽ ട്രെയിനിങ് അടക്കമുള്ള സൗകര്യങ്ങളൊരുക്കാനും സ്പോർട്സ് ഹബ്ബ്.

കൂട്ടുകാരി ക്ലിനിക്കുകൾ

നമ്മളിൽ പലരുടെയും വീട്ടിലെയോ അയല്പക്കത്തെയോ കുട്ടികൾ ഇന്ന് വലിയ പ്രശ്നങ്ങൾ നേരിടുകയാണ്. ലഹരിയും മനസികസമ്മർദ്ദവും മറ്റ് സാമൂഹിക പശ്ചാത്തലവും അവരെ വലിയ പ്രശ്‍നങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു. അത്തരം കുട്ടികൾക്കും അവരുടെ വീട്ടുകാർക്കും ആശ്രയമാകുന്നൊരിടം ചേർപ്പിന് വേണ്ടേ ? 10 നും 25 നും ഇടയിലുള്ള കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ തുറന്നമനസ്സോടെ കേൾക്കാനും പരിഹാരം കാണാനുമായി കൂട്ടുകാരി ക്ലിനിക്കുകൾ .

കുമ്മാട്ടിക്ക് കേന്ദ്രസഹായം

കുമ്മാട്ടിക്കൂട്ടങ്ങൾ ഈ നാടിന്റെ ചേലാണ്. ഓണനാളുകളിൽ ഊരകത്തും ചേർപ്പിലും പെരുവനത്തും കുമ്മാട്ടി കൂട്ടങ്ങൾ ഇറങ്ങും. മകരം തുടങ്ങി വേലകളും പൂരങ്ങളും മറ്റാഘോഷങ്ങളും. ഇവയുടെ പൊലിമ മങ്ങാതെ കാത്തുസൂക്ഷിക്കാൻ വേണ്ട കേന്ദ്ര സഹായം തൃശ്ശൂരിലെ പുലികളിസംഘങ്ങൾക്ക് ലഭ്യമാക്കിയത് പോലെ ഉറപ്പുവരുത്തും .

ക്രിമിറ്റോറിയം

വലിയൊരു ഭൂപ്രകൃതിയാണ് ചേർപ്പ് ഏതാണ്ട് 35000 ൽ അധികം ആളുകൾ താമസിക്കുന്നൊരിടം. നമ്മുടെ വീടുകളിലൊരു മരണം സംഭവിച്ചാൽ പാറമേക്കാവിലേക്കും വടൂക്കരയിലേക്കും മുക്തി സ്ഥാനിലേക്കും കൊണ്ടുപോകേണ്ട അവസ്ഥയ്ക്കൊരു മാറ്റം വേണ്ടേ? ചേർപ്പിലൊരു ക്രിമിറ്റോറിയം.

കൂടുതൽ വിവരങ്ങൾക്കായി ഇ-ബ്രോഷർ വായിക്കൂ

വരദ ഇവിടെ വായിക്കാം

നാടിന്റെയും നാട്ടുകാരുടേയും ഉന്നമനത്തിനായി വരദയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ പരിചയപ്പെടാം.

നമ്മുടെ സ്ഥാനാർത്ഥികൾ

മേൽപറഞ്ഞ മികച്ച ലക്ഷ്യങ്ങൾ നിറവേറ്റാൻ കരുത്തുറ്റ നേതൃനിരയെ തന്നെയാണ്
ഇത്തവണ ചേർപ്പിലെ സമ്മതിദായകർക്ക് മുൻപിൽ എത്തിക്കുന്നത്.
ലോജനൻ അമ്പാട്ട്
തൃശ്ശൂർ ജില്ലാപഞ്ചായത്ത്
ചേർപ്പ് ഡിവിഷൻ
വിനി. കെ.എസ്
തൃശ്ശൂർ ജില്ലാപഞ്ചായത്ത്
പറപ്പൂക്കര ഡിവിഷൻ
സി.ജെ നാരായണ സ്വാമി
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്
ഊരകം ഡിവിഷൻ
മീന മോഹൻ
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്
പള്ളിപ്പുറം ഡിവിഷൻ
ചന്ദ്രകല സുബ്രഹ്മണ്യൻ
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്
എട്ടുമന ഡിവിഷൻ
സുജിഷ കള്ളിയത്ത്
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്
ചേർപ്പ് ഡിവിഷൻ
ബിനി സജീവ്
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്
ചൊവ്വൂർ ഡിവിഷൻ
രമ്യ സജീഷ്
വാർഡ് - 01
കൃഷ്ണൻ നെടുങ്ങാട്ടിൽ
വാർഡ് - 02
ഷാലി ജഗൻ
വാർഡ് - 03
സൗമ്യ ഷാജൻ
വാർഡ് - 04
ഷിനി ഷൈലജൻ
വാർഡ് - 05
ശ്രുതി വിജിൽ
വാർഡ് - 06
ജിജു ഭരത്
വാർഡ് - 07
ബിന്ദു വിജയൻ
വാർഡ് - 08
സി. വിജയൻ
വാർഡ് - 09
അനിത ആർ നായർ
വാർഡ് - 10
രമ മാധവൻ
വാർഡ് - 11
ശ്രീജിത്ത് പി. എസ്
വാർഡ് - 12
സൂര്യ ഉദയൻ
വാർഡ് - 13
പ്രിയ സുകു
വാർഡ് - 14
ദീന ബാലൻ
വാർഡ് - 15
അനിത സുരേഷ്
വാർഡ് - 16
പുഷ്‌പാകരൻ
വാർഡ് - 17
രജീഷ്
വാർഡ് - 18
ശില്പി മുരളി
വാർഡ് - 19
ജിജി പെരുവനം
വാർഡ് - 20
ശെൽവി ശിവകുമാർ
വാർഡ് - 21
പ്രിയലത പ്രസാദ്
വാർഡ് - 22

Check our Social Media Platforms

Follow Us Now

Call us 24 x 7

Just say hello

Open the map
Close the map

Want to talk?

Just Say Hello

All the fields are required